കാനഡയിലും അസിയാബിയുടെ ജീവന് ഭീഷണി

കാനഡ: അസിയാബിയുടെ ജീവന് കാനഡായിലും ഭീഷണി. ഇസ്ലാമിക് തീവ്രവാദിയാണ് അസിയാബിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഇന്റര്‍നെറ്റ് വീഡിയോയിലൂടെയാണ് അയാള്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

താന്‍ ഇപ്പോള്‍ കാനഡായില്‍ ഉണ്ടെന്നും തന്റെ ലക്ഷ്യം അസിയാബിയെ കൊല്ലുകയാണെന്നും ഇസ്ലാമിന്റെ ശത്രുക്കളാണ് അസിയാബിയെ രക്ഷിച്ചതെന്നും വീഡിയോയില്‍ അയാള്‍ പറയുന്നു.

ഇസ്ലാം മതമൗലികവാദികളുടെ ഭീഷണിയെതുടര്‍ന്നാണ് പാക്കിസ്ഥാനില്‍ നിന്ന് അസിയാബി രഹസ്യമായി കാനഡായില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. അസിയാബിയുടെ കുടുംബവും ഇവിടെയുണ്ട്. എന്നാല്‍ അസിയാബിയെ എവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നതെന്ന വിവരം രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.