കൊല്ലപ്പെട്ട മെത്രാന്റെ താമസസ്ഥലത്ത് നിന്ന് സക്രാരി മോഷണം പോയി

കാലിഫോര്‍ണിയ: ഫെബ്രുവരിയില്‍ താമസസ്ഥലത്ത് കൊല്ലപ്പെട്ട ലോസ് ആഞ്ചല്‍സ് സഹായമെത്രാന്‍ ഡേവിഡ് ഒ കോണെല്ലിന്റെ താമസസ്ഥലത്ത് നിന്ന് സക്രാരി മോഷണം പോയി.

ഫെബ്രുവരി 18 നാണ് ബിഷപ് കൊല്ലപ്പെട്ടത്. വെടിവച്ചാണ് അദ്ദേഹത്തെ കൊല ചെയ്തത്. മെത്രാന്റെ സ്വകാര്യചാപ്പലിലെ സക്രാരിയാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. മെത്രാന്റെ ഹൗസ്‌കീപ്പറായിരുന്ന സ്ത്രീയുടെ ഭര്‍ത്താവ് 61 കാരനായ കാര്‍ലോസ് മെദിന കൊലപാതകക്കുറ്റം ഏറ്റെടുത്തിരുന്നു.

കേസിന്റെ അടുത്തവാദം മെയ് 17 നടക്കും.കൊലപാതകത്തിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.