ബോക്കോ ഹാരം തട്ടിക്കൊണ്ടുപോയ 276 സ്‌കൂൾ വിദ്യാർത്ഥിനികളിൽ രണ്ടുപേർ ഒമ്പതുവർഷങ്ങൾക്ക് ശേഷം മോചിതരായി

നൈജീരിയ: ഒമ്പതുവർഷങ്ങൾക്ക് മുമ്പ് ബോക്കോഹാരം തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ സ്‌കൂൾ വിദ്യാർത്ഥിനികളിൽ രണ്ടുപേർ അടുത്തയിടെ മോചിതരായി 2014 ഏപ്രിലിൽ ചിബോക്ക് സ്‌കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട 276 വിദ്യാർത്ഥിനികളിൽ രണ്ടുപേരാണ് മോചിതരായത്.

എസ്‌തേർ മാർക്കസും ഹൗവ മാൽത്തയുമാണ് മോചിതരായത്. ഇരുവർക്കും ഇപ്പോൾ 26 വയസുണ്ട്. നൈജീരിയൻ പട്ടാളമാണ് ഇരുവരെയും മോചിപ്പിച്ചത്, പെൺകുട്ടികൾ കുടുംബാംഗങ്ങളുമായി കണ്ടുമുട്ടി. ഇവരെ ഭീകരർ നിർബന്ധപൂർവ്വം വിവാഹം ചെയ്തിരുന്നു. ഇതിൽ മാൽത്ത വിട്ടയ്ക്കപ്പെടുമ്പോൾ എട്ടുമാസം ഗർഭിണിയായിരുന്നു. ഏപ്രിൽ 28 ന് ഒരു ആൺകുട്ടിയെ പ്രസവിച്ചു. പട്ടാളവുമായുള്ള ഏറ്റുമുട്ടലിൽ ഇരുവരുടെയും ഭർത്താക്കന്മാർ കൊല്ലപ്പെട്ടു. മോചനം ഇല്ലെന്ന് കരുതിയിരിക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി ഇവർ മോചിതരായത്.

276 വിദ്യാർത്ഥിനികൾ തട്ടിക്കൊണ്ടുപോകലിന് ഇരകളായെങ്കിലും ഇതിൽ 100 പേരെക്കുറിച്ച് ഇനിയും യാതൊരുവിവരവും ലഭ്യമല്ല.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.