നൈജീരിയായിലെ ബിഷപ്പിന് ക്രിസ്തു പ്രത്യക്ഷപ്പെട്ട് പറഞ്ഞത് കേള്‍ക്കണോ?

വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആ അത്ഭുതം നടന്നത്.പക്ഷേ നൈജീരിയായിലെ മൈദഗുരി ബിഷപ് ഒലിവര്‍ ഡാഷെയ്ക്ക് അത് നല്കിയ ആശ്വാസവും പ്രതീകഷയും നിസ്സാരമൊന്നുമല്ല.കാരണം മറ്റൊരു സംഭവവും പോലെയല്ല അത് നടന്നത്. അദ്ദേഹത്തിന് സാക്ഷാല്‍ യേശുക്രിസ്തുവാണ് പ്രത്യക്ഷപ്പെട്ടത്.

2014 ജൂലൈ 26 ആയിരുന്നു ആ ദിവസം. അതേവര്‍ഷം ഏപ്രിലിലാണ് ചിബോക്കില്‍ നിന്ന് ബോക്കോ ഹാരം 276 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോയത്. അതിന്റെ വേദനയില്‍ ജപമാല കൈകളിലേന്തിപ്രാര്‍തഥിക്കുകയായിരുന്നു ബിഷപ്.

അപ്പോഴാണ് അള്‍ത്താരയുടെ വലതുവശത്തായി ക്രിസ്തുവിന്റെ ദര്‍ശനം അദ്ദേഹത്തിനുണ്ടായത്. ബോക്കോഹാരം ഇല്ലാതെയാകും.ക്രിസ്തു ആ വാചകം തന്നോട് മൂന്നുതവണ ആവര്‍ത്തിച്ചുവെന്ന് ബിഷപ് പറഞ്ഞു.

ഏറെക്കാലം ഇക്കാര്യംതാന്‍ ആരോടും പറഞ്ഞില്ലെന്നും എയ്ഡറ്റുദചര്‍ച്ച് ഇന്‍ നീഡ് നടത്തിയ വെബിനാറില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്ന അദ്ദേഹം വ്യക്തമാക്കി.

2009 മുതല്‍ 2019 വരെ ബോക്കോ ഹാരം 25 വൈദികരെയും 45 കന്യാസ്ത്രീകളെയും ഒരു ലക്ഷ്ം കത്തോലിക്കരെയും തട്ടിക്കൊണ്ടുപോയിട്ടുണ്ട്.ബിഷപ്പിന്റെ രൂപതയിലാണ് ബോക്കോഹാരം രൂപമെടുത്തത്. 2009 നും 2018 നും ഇടയില്‍ അദ്ദേഹത്തിന്റെ രൂപതയില്‍ മാത്രം 1500പേര്‍ കൊല്ലപ്പെട്ടു രൂപതയില്‍ കെ 163,700 കത്തോലിക്കരാണുള്ളത്.

ബോക്കോ ഹാരം ഒരുനാള്‍ ഇല്ലാതാകും എന്ന പ്രതീക്ഷയിലാണ് ബിഷപ് മുന്നോട്ടുപോകുന്നത്. ആ വാക്ക് നല്കിയത് മറ്റാരുമല്ല ക്രിസ്തുതന്നെയാണല്ലോ.പിന്നെന്തിന് അദ്ദേഹം അത് അവിശ്വസിക്കണം?മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.