ബ്രസീലിലെ ഭീമാകാരനായ ക്രിസ്തുരൂപം ഈ മാസം പൂര്‍ത്തിയാകും

പോര്‍ട്ടോ അലിഗ്രീ: ബ്രസീലിലെ നിലവിലുള്ള ക്രൈസ്റ്റ് ദ റെഡീമര്‍ രൂപത്തെക്കാള്‍ വലിയ ക്രിസ്തുരൂപത്തിന്റെ നിര്‍മ്മാണം ഈ മാസം പൂര്‍ത്തിയാകും. 2019 ല്‍ നിര്‍മ്മാണം ആരംഭിച്ച ക്രിസ്തുരൂപം 2021 ലാണ് പൂര്‍ത്തീകരിക്കേണ്ടിയിരുന്നത്. എന്നാല്‍ പലവിധ കാരണങ്ങളാല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ഒടുവിലാണ് ഈ മാസം അവസാനത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ക്രിസ്റ്റോ പ്രൊട്ടക്ടര്‍ എന്നാണ് ഈ ക്രിസ്തുരൂപം അറിയപ്പെടുന്നത്. 140 അടി ഉയരമുണ്ട് ഈ ക്രിസ്തുരൂപത്തിന്. ക്രൈസ്റ്റ് ദ റെഡീമര്‍ രൂപത്തിന് 118 അടി ഉയരമാണ് ഉള്ളത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.