കത്തോലിക്കാ യൂത്ത് കോണ്‍ഫ്രന്‍സിന് പോയവര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ടു; സെമിനാരി വിദ്യാര്‍ത്ഥിയുള്‍പ്പടെ രണ്ടു മരണം


പ്യൂബ്ലോ: കത്തോലിക്കാ വാര്‍ഷിക യൂത്ത് കോണ്‍ഫ്രന്‍സിന് പോയ യുവജനങ്ങള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ടു .രണ്ടു പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ സെമിനാരി വിദ്യാര്‍ത്ഥിയും മറ്റെയാള്‍ ഡ്രൈവറുമാണ്. ഡസനിലധികം ആളുകള്‍ക്ക് പരിക്കേറ്റു.

ന്യൂ മെക്‌സിക്കോയിലെ അക്വിനാസ് ന്യൂമാന്‍ സെന്ററിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്. സാന്താഫീ അതിരൂപതയിലെ സെമിനാരിവിദ്യാര്‍ത്ഥിയായ ജാസണ്‍ പോള്‍ മാര്‍ഷലും ഡ്രൈവര്‍ ഇരുപത്തിരണ്ടുകാരനായ അന്തോണി പാഡില്ലായുമാണ് മരിച്ചതെന്ന് അതിരൂപതാ വക്താവ് അറിയിച്ചു.

അപകടം എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ന് ന്യൂമാന്‍ സെന്ററില്‍ മരിച്ചവര്‍ക്കുവേണ്ടി ആര്‍ച്ച് ബിഷപ് ജോണ്‍ വെസ്റ്ററിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അനുസ്മരണ ബലി നടക്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.