ക്യാപിറ്റോള്‍ പ്രക്ഷോഭം: സമാധാനത്തിന് വേണ്ടി ശബ്ദമുയര്‍ത്തി കത്തോലിക്കാ മെത്രാന്മാര്‍

വാഷിംങ്ടണ്‍: ട്രംപ് അനുകൂലികള്‍ നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് സമാധാനാന്തരീക്ഷം കലുഷിതമായ സാഹചര്യത്തില്‍ രാജ്യത്ത് സമാധാനം പുന: സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തോലിക്കാ മെത്രാന്മാര്‍ രംഗത്ത്.

അക്രമത്തെ ഞാന്‍ അപലപിക്കുന്നു. അമേരിക്കക്കാരെന്ന നിലയില്‍ നാം ഇങ്ങനെയായിരിക്കാന്‍ പാടില്ല, കോണ്‍ഗ്രസ് അംഗങ്ങള്‍ക്കും ക്യാപിറ്റോള്‍ അംഗങ്ങള്‍ക്കും പോലീസുകാര്‍ക്കും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. പൊതുസുരക്ഷ കണക്കിലെടുത്ത് സമാധാനം പുന: സ്ഥാപിക്കപ്പെടട്ടെ. ലോസ് ആഞ്ചല്‍സ് ആര്‍ച്ച് ബിഷപ്പും യുഎസ് കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് പ്രസിഡന്റുമായ ആര്‍ച്ച് ബിഷപ് ജോസ് ഗോമസ് പറഞ്ഞു.

രാജ്യത്തെ മറിയത്തിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്തു. നമ്മെ സമാധാനത്തിന്റെ വഴിയെ മാതാവ് നയിക്കട്ടെ. യഥാര്‍ത്ഥ രാജ്യസ്‌നേഹവും ദേശസ്‌നേഹവും അതിനുള്ള ജ്ഞാനവും കൃപയും നേടിയെടുക്കാന്‍ അമ്മ നമ്മെ സഹായിക്കുകയും ചെയ്യട്ടെ. ഗോമസ് പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് സര്‍ട്ടിഫിക്കേഷന്‍ സംബന്ധിച്ചു ചര്‍ച്ചകള്‍ നടക്കവെയാണ് ക്യാപിറ്റോള്‍ കെട്ടിടത്തിലേക്ക് നുഴഞ്ഞുകയറി ട്രംപ് അനുകൂലികള്‍ പ്രക്ഷോഭം അഴിച്ചുവിട്ടത്. ഒരാള്‍ പോലീസ് വെടിവയ്പില്‍ കൊല്ലപ്പെടുകയും ചെയ്തു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.