“സത്യമെന്തോ അത് ഞാന്‍ പ്രസംഗിക്കും” തട്ടിക്കൊണ്ടുപോയവരോട് തൊണ്ണൂറുകാരനായ കര്‍ദിനാള്‍ പറഞ്ഞ വീഡിയോ വൈറല്‍

കാമറൂണ്‍: തട്ടിക്കൊണ്ടുപോയ അക്രമികളോട് ധീരതയോടെ തന്റെ നിലപാടുകള്‍ വ്യക്തമാക്കിയ കര്‍ദിനാളിന്റെ വീഡിയോ വൈറലാകുന്നു. കാമറൂണില്‍ നിന്ന് കഴിഞ്ഞ ആഴ്ചയാണ് 90 കാരനായ കര്‍ദിനാള്‍ ക്രിസ്ത്യന്‍ ടുമിയെ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. താന്‍ ദൈവത്താല്‍ വിളിക്കപ്പെട്ടവനാണെന്നും സത്യം എന്തോ അതു മാത്രമേ താന്‍ പ്രസംഗിക്കുന്നുള്ളൂവെന്നുമാണ് ശാന്തനായി കര്‍ദിനാള്‍ അക്രമികളോട് പറയുന്നത്.

അജപാലനപരമായ ബോധ്യത്തില്‍ നിന്നും ബൈബിള്‍ അധിഷ്ഠിത പ്രബോധനങ്ങളില്‍ നിന്നുമുള്ള കാര്യങ്ങളാണ് ഞാന്‍ പ്രസംഗിക്കുന്നത്. ഞാന്‍ എന്താണ് പ്രസംഗിക്കേണ്ടത് എന്ന് ഒരാള്‍ക്കും പറയാന്‍ അവകാശമില്ല. കാരണം ഞാന്‍ ദൈവത്താല്‍ വിളിക്കപ്പെട്ടവനാണ്. സംസാരിക്കുമ്പോള്‍ ഞാന്‍ ഇടയനെപോലെയാണ് സംസാരിക്കുന്നത്. ഞാന്‍ അതൊരിക്കലും അവസാനിപ്പിക്കില്ല. എന്ന് ഞാന്‍ അത് അവസാനിപ്പിക്കുന്നുവോ അന്ന് ഞാന്‍ സര്‍വ്വശക്തനായ ദൈവത്തോട് അവിശ്വസ്തത കാണിക്കുകയാണ് ചെയ്യുന്നത്.

നവംബര്‍ അഞ്ചിനാണ് കര്‍ദിനാളിനെ മറ്റ് 12 പേര്‍ക്കൊപ്പം അക്രമികള്‍ തട്ടിക്കൊണ്ടുപോകുന്നത്. അടുത്ത ദിവസം തന്നെ കര്‍ദിനാള്‍ മോചിതനായി. നവംബര്‍ ഏഴിനാണ് വീഡിയോ പുറത്തുവിട്ടത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.