കോവിഡ് ബാധിച്ച് മരണമടഞ്ഞ 220 മെക്‌സിക്കന്‍ അഭയാര്‍ത്ഥികളുടെ ഭൗതികാവശിഷ്ടങ്ങള്‍ പ്രാര്‍ത്ഥനയോടെ സംസ്‌കരിക്കുന്നതിന് കര്‍ദിനാള്‍ ഡോളന്‍ നേതൃത്വം നല്കി

ന്യൂയോര്‍ക്ക്: കോവിഡ് ബാധിച്ച് മരണമടഞ്ഞ 220 മെക്‌സിക്കന്‍ അഭയാര്‍ത്ഥികളുടെ ഭൗതികാവശിഷ്ടങ്ങള്‍ അടക്കം ചെയ്യുന്നതിന് മുമ്പുള്ള പ്രാര്‍ത്ഥനകള്‍ക്ക് കര്‍ദിനാള്‍ തിമോത്തി ഡോളന്‍ നേതൃത്വം നല്കി. ഇവരുടെ ശവശരീരങ്ങള്‍ ദഹിപ്പിക്കുകയാണ് ചെയ്തിരുന്നത്. മെക്‌സിക്കോയിലേക്ക് അടക്കം ചെയ്യുന്നതിനായി കൊണ്ടുപോകുന്നതിന് മുമ്പാണ് കര്‍ദിനാള്‍ ഡോളന്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്കിയത്.

നമ്മുടെ സ്‌നേഹവും പ്രാര്‍ത്ഥനയും അനുകമ്പയും നല്കിയാണ് നാം ഇവരെ അയ്ക്കുന്നതെന്നും ഈ നല്ലവര്‍ നമ്മുടെ കുടുംബത്തിന്റെ ഭാഗമായിരുന്നുവെന്നും എന്നാല്‍ അവരെ അത്യധികം സ്‌നേഹിക്കുന്നവരുടെ ഇടയിലേക്ക് നാം അവരെ മടക്കി അയ്ക്കുകയാണെന്നും കര്‍ദിനാള്‍ ഡോളന്‍ സന്ദേശത്തില്‍ പറഞ്ഞു. ഭൗതികാവശിഷ്ടങ്ങള്‍ അദ്ദേഹം ഹന്നാന്‍ വെള്ളം കൊണ്ട് ആശീര്‍വദിക്കുകയും ചെയ്തു.

ന്യൂയോര്‍ക്കില്‍ 430,000 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഭൗതികാവശിഷ്ടങ്ങളെ മെക്‌സിക്കോ കൗണ്‍സില്‍ ജനറല്‍ ജോര്‍ജ് ലോപ്പസ് അനുഗമിക്കും. ഭൂരിപക്ഷം ആളുകളും മരിച്ചത് ഏകരായിട്ടായിരുന്നു. അവരുടെ ബന്ധുക്കളെല്ലാം മെക്‌സിക്കോയിലായിരുന്നു. ഇപ്പോള്‍ അവര്‍ക്ക് എല്ലാവിധ ആദരവുകളോടും കൂടി നാം അവരുടെ പ്രിയപ്പെട്ടവരെ മടക്കി അയക്കുകയാണ്. ലോപ്പസ് പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.