മാര്‍പാപ്പയുടെ പ്രതിനിധിയായി കര്‍ദിനാള്‍ പെട്രോ പരോലിന്‍ ഗള്‍ഫിലേക്ക്

വത്തിക്കാന്‍ സിറ്റി: ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഗള്‍ഫ് യാത്ര വേണ്ടെന്ന് വ്ച്ച ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പകരമായി അദ്ദേഹത്തെ പ്രതിനിധീകരിച്ച് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പെട്രോ പരോലിന്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. വത്തിക്കാന്‍ വക്താവ് മാറ്റോ ബ്രൂണി പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ദുബായിയിലാണ് കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ചുള്ള ഉച്ചകോടി നടക്കുന്നത്.ഡിസംബര്‍ 12 വരെയാണ് ഉച്ചകോടി. തന്റെ ആരോഗ്യസ്ഥിതിയെക്കുറി്ച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ പോകാത്തതെന്ന് അദ്ദേഹം അറിയിച്ചു, ഉച്ചകോടിയെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകളും പാപ്പ പങ്കുവച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.