വിവാഹിതരായവരുടെ പൗരോഹിത്യം കൂടുതല്‍ പഠനം ആവശ്യമായ വിഷയം: കര്‍ദിനാള്‍ ടര്‍ക്ക്‌സണ്‍

വത്തിക്കാന്‍ സിറ്റി: ആമസോണ്‍ സിനഡിന് ശേഷവും കൂടുതല്‍ പഠനം ആവശ്യമായ വിഷയമാണ് വിവാഹിതരായ പുരുഷന്മാരുടെ പൗരോഹിത്യമെന്ന് കര്‍ദിനാള്‍ടര്‍ക്ക്‌സണ്‍. ആമസോണിന്റെ വീക്ഷണത്തില്‍ മാത്രം ഈ വിഷയത്തെ കാണാനാവില്ല, ആഗോള സഭയുടെ മൊത്തം കാഴ്ചപ്പാടില്‍വേണം ഈ വിഷയത്തെ സമീപിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ ആറിന് ആരംഭിച്ച ആമസോണ്‍ സിനഡിന്റെ പശ്ചാത്തലത്തിലായിരുന്നു കര്‍ദിനാള്‍ ടര്‍ക്കസണ്‍ന്റെ പ്രതികരണം.

ആമസോണിലെ വിദൂര സ്ഥലങ്ങളില്‍ വിവാഹിതരും യോഗ്യരുമായ പുരുഷന്മാരെ വൈദികരായി അഭിഷേകം ചെയ്യണമെന്ന നിര്‍ദ്ദേശം ചില മെത്രാന്മാര്‍ സിനഡു സമ്മേളനത്തില്‍ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ ആമസോണില്‍ നേരിടുന്ന വെല്ലുവിളികള്‍ ലോകത്തിന്റെ ഇതരഭാഗങ്ങളിലുമുണ്ടെന്ന് കര്‍ദിനാള്‍ ടര്‍ക്ക്‌സണ്‍ വ്യക്തമാക്കി.

ആമസോണിന് സമാനമായ അവസ്ഥതന്നെയാണ് കോംഗോയിലുമുള്ളത്. രണ്ടിടങ്ങളിലും അജപാലനപരമായ കാര്യങ്ങള്‍ക്ക് വേണ്ടി എത്തിച്ചേരാന്‍ ബുദ്ധിമുട്ടുണ്ട്. ആശയവിനിമയം അവിടെ ബുദ്ധിമുട്ടാണ്. യാത്രാസൗകര്യങ്ങളുടെ കാര്യവും അങ്ങനെ തന്നെ.

ഘാന സ്വദേശിയാണ് കര്‍ദിനാള്‍ ടര്‍ക്ക്‌സണ്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.