മജിസ്‌ട്രേറ്റിന് കോവിഡ്: കര്‍ദിനാള്‍ സെന്നിന്റെ വിചാരണ വൈകും

ഹോംങ്കോഗ്: കര്‍ദിനാള്‍ ജോസഫ് സെന്നിന്റെ വിചാരണക്ക് കാലതാമസം. മജിസ്‌ട്രേറ്റിന് കോവിഡ് പോസിറ്റീവായതാണ് കാരണം. ഹോംങ്കോഗിലെ മുന്‍ മെത്രാനാണ് 90 വയസുകാരനായ കര്‍ദിനാള്‍ ജോസഫ്. പ്രോ ഡെമോക്രസി ലീഗല്‍ ഫണ്ടിന്റെ ട്രസ്റ്റിയെന്ന നിലയിലാണ് ഇദ്ദേഹം വിചാരണ നേരിടുന്നത്.

ട്രസ്റ്റ് നിയമപരമായി രജിസ്ട്രര്‍ ചെയ്തിട്ടില്ല എന്നാണ് കേസ്. മതസ്വാതന്ത്ര്യത്തിനുംജനാധിപത്യത്തിനുംവേണ്ടി സംസാരിക്കുന്ന കര്‍ദിനാള്‍സെന്‍ വത്തിക്കാന്റെ നിശിത വിമര്‍ശകനുമാണ്. മെത്രാന്മാരെ നിയമിക്കുന്നതുമായി ചൈനയുമായിവത്തിക്കാന്‍ നടപ്പിലാക്കിയ ഉടമ്പടിയെ ഇദ്ദേഹം നിശിതമായി വിമര്‍ശിക്കുന്നുണ്ട്.

സെപ്തംബര്‍ 19 ന് വിചാരണ ആരംഭിച്ച് 23 ന് വിധിപ്രസ്താവിക്കുമെന്നായിരുന്നു കണക്കൂകൂട്ടല്‍. എന്നാല്‍ വിചാരണകോടതിയിലെ ജഡ്ജിക്ക് കോവിഡ് പോസിറ്റീവായതോടെ ഇത് നീട്ടിവയ്ക്കുകയായിരുന്നു.

കഴിഞ്ഞ മെയ് മാസത്തില്‍ കര്‍ദിനാള്‍ സെന്നിന് ജാമ്യം അനുവദിച്ചിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.