കര്‍ദിനാള്‍മാരുടെ എണ്ണത്തില്‍ കുറവ്

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാസഭയില്‍ കര്‍ദിനാള്‍മാരുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെടുന്നതായി കണക്കുകള്‍. 221 കര്‍ദിനാള്‍മാരാണ് കത്തോലിക്കാസഭയില്‍ നിലവിലുള്ളത്. ഇവരില്‍ 124 പേര്‍ക്ക് മാത്രമേ മാര്‍പാപ്പമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അവകാശമുള്ളൂ. 97 പേര്‍ക്ക് വോട്ടവകാശമില്ല.

കേരളമുള്‍പ്പടെ ഭാരതത്തില്‍ നിന്ന് നാലു കര്‍ദിനാള്‍മാരാണ് നിലവിലുള്ളത്. ഇവരില്‍ മൂന്നുപേര്‍ക്കാണ് വോട്ടവകാശമുള്ളത്. മാര്‍പാപ്പാമാരെ തിരഞ്ഞെടുക്കാനുള്ള വോട്ടവകാശമുള്ള കര്‍ദിനാള്‍മാരുടെ എണ്ണം 120 ആയി തീരുമാനിച്ചത് 1973 ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയായിരുന്നു.

കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലെ കിന്‍ഷാസ അതിരൂപതയുടെ മുന്‍മെത്രാന്‍ കര്‍ദിനാള്‍ പസിഞ്ഞാ കഴിഞ്ഞ ദിവസമാണ് ദിവംഗതനായത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.