കാര്‍ലോ അക്യൂട്ടീസിന്റെ മാധ്യസ്ഥതയിലുള്ള അത്ഭുതം വൈദ്യശാസ്ത്രം അംഗീകരിച്ചു

ഇംഗ്ലണ്ട്: കാര്‍ലോ അക്യൂട്ടീസിന്റെ നടന്ന അത്ഭുതം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ദ കോണ്‍ഗ്രിഗേഷന്‍ ഫോര്‍ സെയ്ന്റ്‌സ് അംഗീകരിച്ചു. ഇനി വേണ്ടത് ഈ രോഗസൗഖ്യത്തെക്കുറിച്ചുള്ള തിയോളജിക്കല്‍ കമ്മിഷന്റെ അഭിപ്രായമാണ്. അതു കൂടി കിട്ടിക്കഴിഞ്ഞാല്‍ കാര്‍ലോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും.

ലൂക്കീമിയ മൂലം 2006 ല്‍ മരണമടഞ്ഞ കൗമാരക്കാരനായിരുന്നു കാര്‍ലോ. മരിക്കുമ്പോള്‍ അവന് പതിനഞ്ചുവയസായിരു്ന്നു. ചെറുപ്രായത്തില്‍ തന്നെ അസാമാന്യമായ വിശുദ്ധ ജീവിതം നയിച്ച വ്യക്തിയായിരുന്നു കാര്‍ലോ. കമ്പ്യൂട്ടര്‍ ജീനിയസായിരുന്നു കാര്‍ലോ.

അടുത്തയിടെ അവന്റെ കബറിടം തുറന്നപ്പോള്‍ ഭൗതികശരീരം അഴുകാത്ത നിലയിലായിരുന്നു. ദിവ്യകാരുണ്യത്തോടുള്ള അദമ്യമായ ഭക്തിയായിരുന്നു കാര്‍ലോയുടെ മറ്റൊരു പ്രത്യേകത.

ഗുരുതരാവസഥയിലെത്തിയ ബ്രസീലിലെ ഒരു ബാലനാണ് കാര്‍ലോയുടെ മാധ്യസ്ഥതയില്‍ രോഗസൗഖ്യം ലഭിച്ചത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.