77 കാരിയായ കന്യാസ്ത്രീ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍

ആഫ്രിക്ക: 77 കാരിയായ കന്യാസ്ത്രീയെ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഫ്രഞ്ച്- സ്പാനീഷ് കന്യാസ്്ത്രീയായ സിസ്റ്റര്‍ ഇനെസ് സാന്‍ചോയെ ആണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബളിക്കിലാണ് സംഭവം. ഡോട്ടേഴ്‌സ് ഓഫ് ജീസസ് സഭാംഗമാണ് സിസ്റ്റര്‍.

കഴുത്ത് മുറിക്കപ്പെട്ട നിലയിലായിരുന്നു. എന്നാല്‍ പൂര്‍ണ്ണമായും ശിരസ് ഛേദിക്കപ്പെട്ടിട്ടില്ല. സ്‌പെയ്‌നിലെ ബര്‍ഗോസ് രൂപതാധ്യക്ഷന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൊലപാതകത്തിന്റെ ലക്ഷ്യം വെളിവായിട്ടില്ല. ഏതെങ്കിലും ഭീകരസംഘടന കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുമില്ല.

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും പുനരുദ്ധാരണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനമായിരുന്നു സിസ്റ്റര്‍ നടത്തിയിരുന്നത്‌മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.