നൈജീരിയ: കത്തോലിക്കാ വൈദികനെ തീ വച്ചുകൊന്നു

നൈജീരിയ: റെക്ടറിയില്‍ കത്തോലിക്കാ വൈദികനെ കൊള്ളസംഘം തീ വച്ചു കൊന്നു. സെന്റ് പീറ്റര്‍ ആന്റ് പോള്‍ കത്തോലിക്കാ ദേവാലയത്തിലെ ഫാ. ഐസക്ക് ആച്ചിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. മിന്നാ രൂപതയിലെ വൈദികനാണ് ഇദ്ദേഹം.

താമസസ്ഥലം വളഞ്ഞാണ് അക്രമികള്‍ വൈദികനെ കൊലപ്പെടുത്തിയത്. മറ്റൊരു വൈദികന്‍ ഓടിരക്ഷപ്പെ്ട്ടു. പക്ഷേ അദ്ദേഹത്തിന് വെടിയേറ്റിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം.

നൈജീരിയായില്‍ വൈദികര്‍ക്ക് നേരെ ദിനംപ്രതിയാണ് അക്രമസംഭവങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.