ദുരിതാശ്വാസക്യാമ്പുകളിലേക്ക് ചങ്ങനാശ്ശേരി അതിരൂപതയുടെ കാരുണ്യസ്പര്‍ശം

ചങ്ങനാശ്ശേരി: ഉരുള്‍പ്പൊട്ടലില്‍ ജീവിതം തന്നെ നഷ്ടമായ കൂട്ടിക്കല്‍, ഏന്തയാര്‍ പ്രദേശവാസികള്‍ക്ക് ചങ്ങനാശ്ശേരി അതിരൂപതയുടെ കാരുണ്യസ്പര്‍ശം, വിവിധദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി ഭക്ഷണസാധനങ്ങളും ബെഡ്ഷീറ്റുകളും കിടക്കകളും മരുന്നുകളും ക്യാമ്പുകളില്‍ വിതരണം ചെയ്തു.

ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവും വൈദികപ്രതിനിധികളും ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ഡോക്ടര്‍മാരും നേഴ്‌സുമാരും അടങ്ങുന്ന മെഡിക്കല്‍ ടീമും ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. ഉരുള്‍പ്പൊട്ടലില്‍ മരണമടഞ്ഞ കാവാലി ഒട്ടലാങ്കല്‍ മാര്‍ട്ടിനെയും കുടുംബാംഗങ്ങളെയും സംസ്‌കരിച്ച കാവാലി സെന്റ് മേരിസ് പള്ളിയിലെ കബറിടത്തിലെത്തി ആര്‍്ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രാര്‍ത്ഥനയും നടത്തി.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates