അള്‍ത്താരയില്‍ നിന്ന് വിളിച്ചിറക്കി പോലീസ് വൈദികനെതിരെ കേസെടുത്തു

കാഞ്ഞങ്ങാട്: വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരുന്ന വൈദികനെ ബലിവേദിയില്‍ നിന്ന് വിളിച്ചിറക്കി വിവരങ്ങള്‍ ശേഖരിക്കാനെന്ന വ്യാജേന പേരുകള്‍ എഴുതിയെടുക്കുകയും പിന്നീട് കേസ് രജിസ്ട്രര്‍ ചെയ്യുകയും ചെയ്തതായി വാര്‍ത്ത. ചായ്യോത്ത് അല്‍ഫോന്‍സാ പള്ളി വികാരിക്കാണ് ഈ ദുരനുഭവം ഉണ്ടായത്.

കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചും കലക്ടറുടെ നിരോധനാജ്ഞാ നിയമങ്ങള്‍ അനുശാസിച്ചും ബലിയര്‍പ്പിക്കുകയായിരുന്ന വൈദികനെ തിരുക്കര്‍മ്മങ്ങള്‍ക്കിടയില്‍ നിന്നും വിളിച്ചിറക്കി പള്ളിയുടെ മുന്‍വശത്തേക്ക് കൊണ്ടുപോകുകയും ഒപ്പ് വാങ്ങുകയുമായിരുന്നു. നീലേശ്വരം പോലീസിന്റെ ഈ പ്രവൃത്തിക്കെതിരെ സോഷ്യല്‍ മീഡിയായില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.