ചൈന വത്തിക്കാനുമായുള്ള ഉടമ്പടി വീണ്ടും തെറ്റിച്ചു

ഷാങ്ഹായ്: ചൈന-വത്തിക്കാന്‍ ഉടമ്പടി ചൈന വീണ്ടും തെറ്റിച്ചു. ചൈനീസ് കൗണ്‍സില്‍ ഓഫ് ബിഷപ്‌സ് തലവന്‍ ബിഷപ് ഷെന്‍ ബിനെ ഷാങ് ഹായ് രൂപതയുടെ ബിഷപ്പായി ചൈനീസ് ഭരണകൂടം നിയമിച്ചതോടെയാണ് ഉടമ്പടി തെറ്റിക്കപ്പെട്ടത്.

പരിശുദ്ധ സിംഹാസനത്തിന്റെ അനുവാദമില്ലാതെയാണ് പുതിയ നിയമനം. ചൈനയും വത്തിക്കാനും തമ്മില്‍ മെത്രാന്മാരെ നിയമിക്കുന്നതുമായും മറ്റും ബന്ധപ്പെട്ട് നടത്തിയ ഉടമ്പടി നിലവില്‍ വന്നത് 2018 ലായിരുന്നു. 2020ലും 2022 ലും ഈ ഉടമ്പടി പുതുക്കുകയും ചെയ്തിരുന്നു.

നാലു മാസത്തിനിടയില്‍ രണ്ടാംതവണയാണ് ചൈന,വത്തിക്കാന്‍ ഉടമ്പടി ലംഘിച്ചിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.