ചൈനയില്‍ ക്രൈസ്തവര്‍ നേരിടുന്ന കൊടും പീഡനങ്ങളുടെ പുതിയ വിവരങ്ങള്‍

ബെയ്ജിംങ്: ചൈനയിലെ ക്രൈസ്തവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന മതപീഡനങ്ങളുടെ വാര്‍ത്തകള്‍ പുത്തരിയൊന്നുമല്ല. എന്നാല്‍ അത്തരം വാര്‍ത്തകളെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. രഹസ്യ സങ്കേതങ്ങളില്‍ ക്രൈസ്തവരെ തടവിലാക്കിയിരിക്കുകയും വിശ്വാസത്യാഗത്തിന് വേണ്ടി അവരെ നിരന്തരം പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ് എന്നാണ് വാര്‍ത്ത. ജനാലകളോ വെന്റിലേറ്ററുകളോ പോലും ഇല്ലാത്ത മുറിയിലാണ് ക്രൈസ്തവരെ തടവുകാരാക്കി പാര്‍പ്പി്ച്ചിരിക്കുന്നത്.

ശാരീരിക മര്‍ദ്ദനം മുതല്‍ മാനസികമായ പീഡനം വരെ ഇവിടെ അനുഭവിക്കേണ്ടിവരുന്നു. തയ്യാറാക്കിവച്ചിരിക്കുന്ന പ്രസ്താവനകള്‍ സ്വീകരിക്കാനോ അതില്‍ ഒപ്പുവയ്ക്കാനോ വിസമ്മതിക്കുകയാണെങ്കില്‍ അവരെ കാത്തിരിക്കുന്നത് കൊടും പീഡനങ്ങളാണ്. ബ്രെയിന്‍ വാഷിംങ് നടത്തി വിശ്വാസത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളും ഇവിടെ നടന്നുവരുന്നു

സൂര്യവെളിച്ചംപോലും കാണാന്‍ കഴിയാതെ സമയത്തെക്കുറിച്ചു വേര്‍തിരിച്ചെടുക്കാന്‍ പോലും കഴിയാതെയാണ് തടവുജീവിതം. നിരന്തരമായി ഇരുട്ടില്‍ കഴിയുന്നതുമൂലം കണ്ണുകള്‍ തുറക്കാന്‍ കഴിയാത്ത അവസ്ഥയുമുണ്ട്. മരുന്നുകള്‍ കുത്തിവച്ച് ബോധരഹിതരാക്കുകയും ചെയ്യാറുണ്ട്.

പത്തുമാസത്തോളം ഇത്തരമൊരു തടവില്‍ കഴിഞ്ഞതിന്‌ശേഷം വിട്ടയ്ക്കപ്പെട്ട ലി യൂസെ റേഡിയോ ഫ്രീ ഏഷ്യയോട് പങ്കുവച്ചതാണ് ഇക്കാര്യങ്ങള്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.