ചൈനയില്‍ ക്രൈസ്തവരുടെ കണക്കെടുപ്പ്

ബെയ്ജിംങ: ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ജനങ്ങളുടെ മതവിശ്വാസമനുസരിച്ച് ഓണ്‍ലൈന്‍ ഡാറ്റാബേസ് തയ്യാറാക്കുന്നു. വ്യാജപുരോഹിതരെ കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇത്. ക്രൈസ്തവര്‍ക്ക് പുറമെ ഇസ്ലാം, പ്രൊട്ടസ്റ്റന്റ് മതപുരോഹിതരുടെ കണക്കെടുപ്പും ഇതിന്റെ ഭാഗമായി നടത്തിവരുന്നു.

ഫെബ്രുവരിയില്‍ ബുദ്ധതാവോയിസ്റ്റ് പുരോഹിതരുടെ കണക്കെടുപ്പും നടത്തിയിരുന്നു. അതിന് പുറമെയാണ് ഇപ്പോള്‍ ക്രൈസ്തവ പുരോഹിതരുടെയും മറ്റ് കണക്കെടുപ്പ് നടത്തുന്നത്. പേര്, ലിംഗം, ഫോട്ടോ ,മതശീര്‍ഷകം, രജിസ്‌ട്രേഷന്‍ നമ്പര്‍ തുടങ്ങിയവയാണ് ഇതിലുള്‍പ്പെടുത്തുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.