നൈജീരിയ: ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ കൂട്ടക്കൊലപാതകങ്ങള്‍

കാഡുന: നൈജീരിയായില്‍ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ കൂട്ടക്കൊലപാതകങ്ങളാണെന്ന് കത്തോലിക്കാ വൈദികന്റെ വെളിപെടുത്തല്‍. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഏറ്റവും ഒടുവിലായി ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം നടന്നത്. തദ്ദേശവാസികളായ ഗ്രാമീണര്‍ക്ക് നേരെ നടന്ന രണ്ടു മണിക്കൂര്‍ ആക്രമണത്തില്‍ 49 പേരാണ് കൊല്ലപ്പെട്ടത്. സ്ത്രീകളും കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. കൊല്ലപ്പെട്ടവരെല്ലാം ക്രൈസ്തവരാണ്. മുപ്പതുപേരുടെ മൃതശരീരങ്ങള്‍ കണ്ടെത്തി. മൂന്നുപേരെ കാണാതായിട്ടുണ്ട്. അഞ്ചു പേര്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

20 വീടുകള്‍ കത്തിനശിച്ചു. ഫുലാനി ഹെര്‍ഡ്‌സ്മാനാണ് അക്രമത്തിന് പിന്നില്‍. 2009 മുതല്‍ അരക്ഷിതാവസ്ഥയിലൂടെയാണ് നൈജീരിയ കടന്നുപോകുന്നത്. ബോക്കോ ഹാരമിന്റെ ആവിര്‍ഭാവമാണ് ഇതിന് കാരണമായിരിക്കുന്നത്. ആഫ്രിക്കയിലെ ഏറ്റവും വലിയ ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പാണ് ഇത്. ഇതിന് പുറമെയാണ് ഫുലാനികളുടെ ഇടപെടല്‍. ക്രൈസ്തവരുടെ സ്വത്തും നിലവും തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവരുടെ ആക്രമണങ്ങള്‍.

സെപ്തംബര്‍ 28 ലെ പൊതുദര്‍ശന വേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നൈജീരിയായ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.