കൊറിയന്‍ സുവിശേഷപ്രഘോഷകന്‍ തുര്‍ക്കിയില്‍ കൊല്ലപ്പെട്ടു


ഇസ്താംബൂള്‍: കൊറിയന്‍ സുവിശേഷപ്രഘോഷകന്‍ തുര്‍ക്കിയില്‍ കൊല്ലപ്പെട്ടു. ജിന്‍ വുക്ക് കിം എന്ന 41 കാരനാണ് കൊല്ലപ്പെട്ടത്. തെരുവില്‍ വച്ച് അദ്ദേഹത്തെ കുത്തുകയായിരുന്നു. പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം അവിടെവച്ച് മരിക്കുകയായിരുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി തുര്‍ക്കിയില്‍ ഭാര്യാസമേതം ജീവിച്ചുവരികയായിരുന്നു ഇദ്ദേഹം. ഒരു കുഞ്ഞുണ്ട്.രണ്ടാമത്തെ കുഞ്ഞിന് വേണ്ടി കാത്തിരിക്കുമ്പോഴായിരുന്നു ഈ ദുരന്തം.

ഒരു പതിനാറുകാരനാണ് കൊലപാതകം നടത്തിയത്. പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. മോഷണശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതി പറയുന്നുണ്ടെങ്കിലും അത് ശരിയല്ലെന്നാണ് മറ്റ് സുവിശേഷപ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കിമ്മിന് നേരെ വധഭീഷണിയുണ്ടായിരുന്നു. എല്ലാസുവിശേഷപ്രവര്‍ത്തകരും വധഭീഷണിയുടെ മുമ്പിലാണ് ജീവിക്കുന്നത്. സുവിശേഷം പ്രചരിപ്പിക്കുന്നത് തടയുക എന്നതാണ് അവരുടെ ലക്ഷ്യം. ഇതൊരു അടയാളമാണ്.കൂടുതല്‍ കൊലപാതകങ്ങള്‍ ക്രൈസ്തവര്‍ക്ക് നേരെ നടക്കാന്‍ പോകുന്നു എന്നതിന്റെ സൂചന. മറ്റൊരു സുവിശേഷപ്രവര്‍ത്തകന്‍ മാധ്യമങ്ങളോട് പറഞ്ഞതാണ് ഇക്കാര്യം.

ക്രൈസ്തവമതപീഡനം നടത്തുന്ന രാജ്യങ്ങളുടെ ലിസ്റ്റില്‍ 26 ാം സ്ഥാനമാണ് തുര്‍ക്കിക്കുള്ളത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.