ക്രൈസ്തവ ഐക്യത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥന പ്രസിദ്ധീകരിച്ചു

വത്തിക്കാന്‍ സിറ്റി: സഭൈക്യവാരം ആചരിക്കുന്ന ഈ അവസരത്തില്‍ സഭൈക്യത്തിനും സിനഡിനും വേണ്ടി പ്രാര്‍ത്ഥിക്കാനായി കര്‍ദിനാള്‍മാരായ മാരിയോ ഗ്രേക്കും കുര്‍ട്ട് കോഹും ചേര്‍ന്ന് തയ്യാറാക്കിയ പ്രാര്‍ത്ഥന പ്രസിദ്ധീകരിച്ചു.
പ്രാര്‍ത്ഥന ചുവടെ ചേര്‍ക്കുന്നു:

സ്വര്‍ഗ്ഗീയപിതാവേ, നക്ഷത്രത്താല്‍ നയിക്കപ്പെട്ട് പൂജരാജാക്കന്മാര്‍ ബദ്‌ലഹേമിലേക്ക് യാത്ര ചെയ്തതുപോലെ ഈ സിനഡിന്റെ സമയത്ത് കത്തോലിക്കാ സഭയെ മറ്റെല്ലാ ക്രൈസ്തവരോടൊപ്പം ഒരുമിച്ച് യാത്ര ചെയ്യാന്‍ നിന്റെ സ്വര്‍ഗ്ഗീയ പ്രകാശത്താല്‍ നയിക്കണമേ.
ക്രിസ്തുവിനെ ആരാധിക്കുന്നതില്‍ പൂജരാജാക്കന്മാര്‍ ഐക്യപ്പെട്ടതുപോലെ ഞങ്ങളെ നിന്റെ പുത്രനോട് അടുപ്പിക്കാനും സമ്മാനങ്ങള്‍ പങ്കുവയ്ക്കാനുമായി ഞങ്ങളുടെ നിധികുംഭങ്ങള്‍ തുറക്കാനും അങ്ങനെ ദൈവം തന്റെ സഭയ്ക്കായും മുഴുവന്‍ സൃഷ്ടികള്‍ക്കുമായി ഇച്ഛിക്കുന്ന ഐ്ക്യത്തിന്റെ അടയാളമാകാനും ഞങ്ങളെ നയിക്കണമേ. ഈ പ്രാര്‍ത്ഥന ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഞങ്ങള്‍ സമര്‍പ്പിക്കുന്നു. ആമ്മേന്‍.

ഞങ്ങള്‍ കിഴക്ക് ഒരു നക്ഷത്രം കണ്ടു. അവനെ ആരാധിക്കാന്‍ വന്നു (മത്താ 2:2) എന്ന തിരുവചനഭാഗമാണ് സഭൈക്യവാരത്തിന്റെ വിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്. എല്ലാ ക്രൈസ്തവരോടുമൊപ്പം ചേര്‍ന്ന് സഭൈക്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാനുള്ള അവസരമാണ് സഭൈക്യവാരം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.