സിറിയായില്‍ നിന്നും ഇറാക്കില്‍ നിന്നും ക്രൈസ്തവര്‍ അപ്രത്യക്ഷരാകുന്നു, അന്തര്‍ദ്ദേശീയ ഇടപെടല്‍ അനിവാര്യം


സിറിയ: അപകടകരമായ രീതിയില്‍ സിറിയായില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നും ക്രൈസ്തവര്‍ അപ്രത്യക്ഷരായിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. എയ്ഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ് ഇന്നലെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് അത്യന്തം നടുക്കമുളവാക്കുന്ന ഈ വിവരം അടങ്ങിയിരിക്കുന്നത്.

ലോകമെങ്ങും ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെങ്കിലും ക്രൈസ്തവവിശ്വാസത്തിന്റെ ഈറ്റില്ലമായ മിഡില്‍ ഈസ്റ്റില്‍ നിന്ന് ക്രൈസ്തവര്‍ തുടച്ചുനീക്കപ്പെടുകയാണ് ചെയ്യുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഐഎസ്‌ഐസും വംശഹത്യയുടെ അനന്തരഫലങ്ങളുമാണ് ഇതിന്റെ കാരണമായി മാറിയിരിക്കുന്നത്.

2003 ല്‍ 1.5 മില്യന്‍ ക്രൈസ്തവരാണ് ഇറാക്കില്‍ ഉണ്ടായിരുന്നത്്. 2019 ന്റെ മധ്യത്തില്‍ അത് 150.000 ആയിരിക്കുന്നു. 90 ശതമാനം കുറവാണ് ഇക്കാര്യത്തില്‍ അനുഭവപ്പെട്ടിരിക്കുന്നത് എന്നാണ് കണക്കുകള്‍. സിറിയായില്‍ മൂന്നില്‍ രണ്ടായി ക്രൈസ്തവപ്രാതിനിധ്യം കുറഞ്ഞിരിക്കുന്നു.

അന്തര്‍ദ്ദേശിയ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടായിരിക്കണമെന്ന് റിപ്പോര്‍ട്ട് ഓര്‍മ്മിപ്പിക്കുന്നു. പാശ്ചാത്യനാടുകളിലെ ഭരണകൂടങ്ങളും യുഎന്‍ ഉം ഇറാക്കും സിറിയായും പോലെയുള്ള രാജ്യങ്ങളിലെ ക്രൈസ്തവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ പരാജയപ്പെട്ടുപോയിരിക്കുന്നതായും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.