വിശ്വാസത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം കേള്‍ക്കണോ?

വിശ്വാസം നിമിത്തം പീഡിപ്പിക്കപ്പെടുന്ന മതവിഭാഗമായി ക്രൈസ്തവര്‍ മാറിയിരിക്കുന്നു. ഇത് ഏതെങ്കിലും ഒരു രാജ്യത്തെ മാത്രം കാര്യമല്ല,ലോകമെങ്ങും ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസത്തിന്റെപേരില്‍ അതിക്രൂരമായ പീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും ഏറ്റവും ഒടുവില്‍ മരണത്തിന് വരെ വിധിക്കപ്പെടുന്നു.

3.6 കോടിയിലധികം ക്രൈസ്തവര്‍ വിവിധതരത്തില്‍ പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ജീവിക്കുന്നു. സുഡാന്‍, നൈജീരിയ, അഫ്ഗാനിസ്ഥാന്‍, ഉത്തര കൊറിയ, കൊളംബിയ, നിക്കരാഗ്വ, ചൈന..പാക്കിസ്ഥാന്‍.. ഇന്ത്യ.. ക്രൈസ്തവ പീഡനങ്ങള്‍ക്ക് ഇരകളാകുന്ന രാജ്യക്കാരുടെ ലിസ്റ്റ് ഇങ്ങനെ നീണ്ടുപോകുന്നു.

5,898 ക്രൈസ്തവര്‍ തങ്ങളുടെവിശ്വാസത്തിന്റെ പേരില്‍ കഴിഞ്ഞവര്‍ഷം കൊല്ലപ്പെട്ടതായിട്ടാണ് പറയുന്നത്.ചിലപ്പോള്‍ ഇതിലേറെയുംപേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാവാം. ഇതിന് പുറമെ 5110 ദേവാലയങ്ങളും ക്രൈസ്തവ സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. അമേരിക്കയില്‍ ഉടനീളം നടന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവദേവാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെയുള്ള അക്രമങ്ങളുടെ വാര്‍ത്തകള്‍ ഓര്‍മ്മിക്കുക. അമേരിക്കയില്‍പോലും ഇതാണ് അവസ്ഥയെങ്കില്‍ മറ്റ് രാജ്യങ്ങളിലെ അവസ്ഥഎന്തായിരിക്കും?

4765 ക്രൈസ്തവര്‍ ഇപ്പോഴും ലോകത്തിലെവിവിധ രാജ്യങ്ങളിലെ ജയിലുകളില്‍ തടവുകാരായി കഴിയുന്നു. നിക്കരാഗ്വയില്‍ മെത്രാനെ പോലും ഭരണകൂടം ബന്ദിയാക്കിയ സംഭവങ്ങളും ഇതോട് ചേര്‍ത്തുവേണം വായിക്കേണ്ടത്.

ഇതൊക്കെ നമ്മെ ചില കാര്യങ്ങളില്‍കൂടുതല്‍ ഉത്തരവാദിത്തബോധമുളളവനാക്കേണ്ടതുണ്ട്. സുരക്ഷിതലാവണങ്ങളില്‍ അറിയാവുന്നപ്രാര്‍ത്ഥനയും ചൊല്ലികടമുളള ദിവസങ്ങളില്‍ മുഴുവന്‍ കുര്‍ബാനയില്‍ അലസരായി പങ്കെടുത്തും പരമ്പരാഗത ക്രൈസ്തവ വിശ്വാസികളായി വെല്ലുവിളികള്‍

കൂടാതെ ജീവിക്കുകയാണല്ലോ നമ്മള്‍. അറിയപ്പെടാത്ത ദേശങ്ങളില്‍ അറിയപ്പെടാത്തവര്‍ തങ്ങളുടെ വിശ്വാസത്തിന്റെപേരില്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ അവര്‍ക്കുവേണ്ടി ഒരുവട്ടമെങ്കിലുംപ്രാര്‍ത്ഥിക്കുകയും കുറെക്കൂടി നല്ല വിശ്വാസജീവിതം ജീവിക്കുകയും ചെയ്യുക എന്നതാണ് ആ ഉത്തരവാദിത്തം.

എന്താ, ഇനിമുതല്‍ പീഡിതക്രൈസ്തവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുതുടങ്ങുവല്ലേ?



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.