വീണ്ടും പള്ളികളില്‍ ഭീകരാക്രമണം, ആറു പേര്‍ കൊല്ലപ്പെട്ടു


വാഗദുഗു: ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിന്റെ നടുക്കവും വേദനയും ശമിക്കും മുമ്പ വീണ്ടും ഒരു ദേവാലയാക്രമണം. ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാഫാസോയിലെ പ്രൊട്ടസ്റ്റന്റ് ദേവാലയത്തിലാണ് ഇത്തവണ ഭീകരാക്രമണം നടന്നത്. ഞായറാഴ്ചയാണ് ദുരന്തം അരങ്ങേറിയത്. ആരാധന സമാപിക്കാറായ സമയത്ത് ഏഴു ബൈക്കുകളിലെത്തി ഭീകരര്‍ വെടി ഉതിര്‍ക്കുകയായിരുന്നു. വെടിവെയ്പില്‍ പാസ്റ്റററും രണ്ടു പുത്രന്മാരും മൂന്നുവിശ്വാസികളും ഉള്‍പ്പടെ ആറു പേര്‍ കൊല്ലപ്പെട്ടു. ദേവാലയാക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മുന്‍ ഫ്രഞ്ച് കോളനിയാണ് ബുര്‍ക്കിനാഫാസോ. ജനസംഖ്യയില്‍ പകുതിയും മുസ്ലീമുകളാണ്. ക്രൈസ്തവര്‍ മുപ്പതു ശതമാനമാണ്. അതില്‍ ഭൂരിപക്ഷവും കത്തോലിക്കരാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.