ഇഡോനേഷ്യയില്‍ ക്രൈസ്തവ ദേവാലയം ഭരണാധികാരികള്‍ പൂട്ടിച്ചു

വെസ്റ്റ് ജാവ: ജക്കാര്‍ത്തയില്‍ ഈസ്റ്ററിന് തൊട്ടുമുമ്പായി ക്രൈസ്തവദേവാലയത്തിന് അധികാരികള്‍ പൂട്ടിട്ടു. പ്രൊട്ടസ്റ്റന്റ് ദേവാലയമാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം അടച്ചുപൂട്ടിയത്. അനുവാദമില്ലാതെ പ്രവര്‍ത്തിക്കുന്നു എന്നതാണ് കുറ്റമായി പറയുന്നത്. ഏപ്രില്‍ ഒന്നിനാണ് ഇത് സംഭവിച്ചത്.

ഈസ്റ്റര്‍ തിരുനാള്‍ ആഘോഷിക്കാന്‍ തങ്ങള്‍ക്ക് ആരാധനാലയമില്ലാത്തത് വിശ്വാസികളെ ഏറെ സങ്കടപ്പെടുത്തുന്നുണ്ട്. വിവേചനപരമായ പ്രവൃത്തിയെന്ന് അവര്‍ ഗവണ്‍മെന്റ് നടപടിയെ വിമര്‍ശിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.