പെസഹാ വ്യാഴം; തിരുക്കര്‍മ്മങ്ങള്‍ക്കിടയില്‍ ദേവാലയത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് 13 മരണം


ജോഹന്നാസ്ബര്‍ഗ്: പെസഹാ വ്യാഴാഴ്ച വിശുദ്ധ കുര്‍ബാന മധ്യേ ദേവാലയത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 13 മരണം. 16 പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. സൗത്ത് ആഫ്രിക്ക, ജോഹന്നാസ്ബര്‍ഗ്, ഡാളങുബോയിലാണ് സംഭവം. കനത്ത മഴയെതുടര്‍ന്നാണ് മേല്‍ക്കൂര തകര്‍ന്നുവീണത്.

തലേരാത്രിയില്‍ ശക്തമായ മഴയുണ്ടായിരുന്നതായി പ്രൊവിന്‍ഷ്യാല്‍ ട്രെഡീഷനല്‍ അഫയേഴ്്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ലെനോക്‌സ് മാബാസോ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.