കൊളംബോയില്‍ ഞായറാഴ്ച പരസ്യമായ ദിവ്യബലി ആരംഭിക്കും,മെയ് 14 ന് സ്‌കൂളുകള്‍ തുറക്കാന്‍ സാധ്യത


കൊളംബോ: മേയ് 14 ന് ശ്രീലങ്കയിലെ കത്തോലിക്കാ സ്‌കൂളുകള്‍ തുറന്നേക്കാമെന്ന് സൂചന. കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിതാണ് പത്രസമ്മേളനത്തില്‍ ഇങ്ങനെയൊരു സൂചന നല്കിയത്. എങ്കിലും സുരക്ഷാനില കൂടി കണക്കിലെടുത്തേ അന്തിമതീരുമാനം എടുക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

അതുപോലെ കൊളംബോയില്‍ ഞായറാഴ്ച മുതല്‍ പരസ്യദിവ്യബലി അര്‍പ്പണം പുനരാംരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചാവേറാക്രമണത്തിന്റെ ഭീതിയില്‍ നിന്ന് ശ്രീലങ്ക സാവധാനമെങ്കിലും മുക്തമാകുന്നതിന്റെ സൂചനകളാണ് ഇവ. ഈസ്റ്റര്‍ ദിനത്തിലെ ചാവേറാക്രമണത്തെതുടര്‍ന്ന് ശ്രീലങ്കയില്‍ പരസ്യമായ ദിവ്യബലിയര്‍പ്പണങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.