കൊളംബിയ: ഏല്‍ ഡൊറാഡോ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലെ അടച്ചുപൂട്ടിയ ദേവാലയം വീണ്ടും തുറക്കാന്‍ ധാരണയായി. സഭാധികാരികളും എയര്‍ ടെര്‍മിനല്‍ അധികാരികളും തമ്മിലുള്ള ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് ദേവാലയം തുറക്കാന്‍ തീരുമാനമായത്.
ഓഗസ്റ്റ് 26 നാണ് കത്തോലിക്കാ ദേവാലയമായി ഉപയോഗിച്ചുവന്നിരുന്ന ഓറട്ടറി അടച്ചുപൂട്ടിയതും ന്യൂട്രല്‍ പ്ലേസ് ഓഫ് വര്‍ഷിപ്പായി രൂപാന്തരപ്പെടുത്തിയതും. ദേവാലയത്തിലുണ്ടായിരുന്ന ആരാധനാപരമായഎല്ലാ വസ്തുക്കളും എടുത്തുനീക്കാനും രൂപതാധികാരികള്‍ നിര്‍ബന്ധിതരാക്കപ്പെട്ടു. സഭാധികാരികളും രാഷ്ട്രീയക്കാരും ഇതിനെതിരെ ശക്തമായ വിയോജിപ്പുമായി രംഗത്തുവന്നിരുന്നു.
എയര്‍ ടെര്‍മിനല്‍ ബോര്‍ഡ് പ്രസിഡന്റും കൊളംബിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ദേവാലയം വീണ്ടും തുറക്കാനുള്ള തീരുമാനത്തിലെത്തിയത്.