കോംഗോ: ദേവാലയത്തില്‍ ആരാധനയ്ക്കിടയില്‍ ഭീകരാക്രമണം; പത്തു മരണം

കോംഗോ: ഡെമോക്രാറ്റിക് റിപ്പബഌക് ഓഫ് കോംഗോയിലെ ക്രൈസ്തവ ദേവാലയത്തില്‍നടന്ന ഭീകരാക്രമണത്തില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. മൂന്നു ഡസന്‍ ആളുകള്‍ക്ക് പരിക്ക് പറ്റി. പ്രൊട്ടസ്റ്റന്റ്‌ദേവാലയത്തില്‍ ഞായറാഴ്ച നടന്ന ആരാധനയ്ക്കിടയിലാണ് ഭീകരാക്രമണം നടന്നത്. ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

ജനുവരി 31 മുതല്‍ ഫെബ്രുവരി മൂന്നുവരെ ഫ്രാന്‍സിസ് മാര്‍പാപ്പ കോംഗോ സന്ദര്‍ശിക്കും. മനുഷ്യത്വത്തിന് എതിരെ നടക്കുന്ന ഇത്തരം കുറ്റകൃത്യങ്ങളുടെ മേല്‍ പാപ്പായുടെ സന്ദര്‍ശനം വെളിച്ചംവീശും എന്ന് പ്രതീക്ഷിക്കുന്നതായി നോബൈല്‍ സമ്മാന ജേതാവ് ഡെനീസ് മുക്ക്വെജ് പറഞ്ഞു.

അക്രമം മൂലം കോംഗോയിലെ 5.5 മില്യന്‍ ആളുകള്‍ സ്വന്തംമണ്ണില്‍ നിഷ്‌ക്കാസിതരായി കഴിയുകയാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.