കോംഗോ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ദ കോംഗോയില്‍ കത്തോലിക്കാ ദേവാലയം തീവച്ചു നശിപ്പിക്കപ്പെടുകയും മൂന്നു പട്ടാളക്കാരുള്‍പ്പടെ 16 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇസ്ലാമിക് തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കപ്പെടുന്നു. എന്നാല്‍ റോയിട്ടേഴ്‌സ് ഇസ്ലാമിക തീവ്രവാദികളുടെ പങ്കിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ദിനംപ്രതി ഇവിടെ അക്രമങ്ങള്‍ നടക്കുന്നതായിട്ടാണ് വിവരം. പക്ഷേ പല സംഭവങ്ങളും പുറം ലോകം അറിയാറുമില്ല. കോംഗോയില്‍ 95 ശതമാനവും ക്രൈസ്തവരാണ്. എന്നിട്ടും ഇസ്ലാമിക തീവ്രവാദം ഇവിടെ ശക്തമാകുകയും ഭൂരിപക്ഷത്തിന് നേരെ അക്രമം അഴിച്ചുവിടുകയും ചെയ്യുന്നു.
ലോകത്ത് മതപീഡനം അനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ 40 ാം സ്ഥാനത്താണ് കോംഗോയെ ഓപ്പണ്‍ ഡോര്‍സ് യുഎസ്എ വേള്‍ഡ് വാച്ച് ലിസ്റ്റ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യമായിട്ടാണ് 50 രാജ്യങ്ങളുടെ പട്ടികയില്‍ കോംഗോ ഇടം പിടിക്കുന്നത്. കഴിഞ്ഞ വര്‍ഷം കോംഗോ 57 ാം സ്ഥാനത്തായിരുന്നു.