കൊറോണ; രാജ്യങ്ങളുടെ പതാകകളില്‍ പൊതിഞ്ഞ് ബ്രസിലീലെ ക്രിസ്തു രാജസ്വരൂപം

റിയോഡി ജനേറോ: ലോകരാജ്യങ്ങളിലേക്ക് കൊറോണ വൈറസ് വ്യാപനം തുടരുമ്പോള്‍ ആ രാജ്യങ്ങളുടെ പതാകകള്‍ വഹിച്ച് ഐകദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ബ്രസീലിലെ ക്രൈസ്റ്റ് ദ റെഡീമര്‍ രൂപം. മാര്‍ച്ച് 18 ന് രാത്രിയിലാണ് വിവിധ രാജ്യങ്ങളുടെ പതാകകള്‍ വഹിച്ച് കൊറോണ വ്യാപനരാജ്യങ്ങള്‍ക്ക് പ്രതീക്ഷയുടെ സന്ദേശം നല്കി ക്രിസ്തുരാജസ്വരൂപം തല ഉയര്‍ത്തി നിന്നത്.

125 അടി ഉയരമുള്ള ഈ ക്രിസ്തുരൂപം സന്ദര്‍ശിക്കാന്‍ വര്‍ഷം തോറും 2 മില്യന്‍ ടൂറിസ്റ്റുകള്‍ എത്തിച്ചേരുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ചൊവാഴ്ച മുതല്‍ ഇവിടേയ്ക്കുള്ള പ്രവേശനം കോവീഡ് 19 ന്റെ സാഹചര്യത്തില്‍ നിരോധിച്ചിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.