ക്യൂബന്‍ സ്വേച്ഛാധിപത്യം കത്തോലിക്കാ പത്രപ്രവര്‍ത്തകന് പിഴ ചുമത്തി

ഹാവന്ന: ക്യൂബന്‍ സ്വേച്ഛാധിപത്യഭരണകൂടം ഇഡബ്യൂടിഎന്‍ കറന്‍സ്‌പോണ്ടന്റിനെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് മൂവായിരം ക്യൂബന്‍ പെസോസ് പിഴചുമത്തുകയും ചെയ്തു. ആഡ്രിയന്‍ മാര്‍ട്ടിനെസ് കാഡിസാണ് ഭരണകൂടത്തിന്റെ ചോദ്യം ചെയ്യലിനും പിഴയ്ക്കും ഇരയായത്. ടെറിട്ടോറിയല്‍ കണ്‍ട്രോള്‍ ഓഫീസ് ഓഫ് ദ ക്യൂബന്‍ മിനിസ്ട്രി ഓഫ് കമ്മ്യൂണിക്കേഷന്‍സ് ആണ് ഇതു സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് പുറപ്പെടുവിച്ചത്

. ഡിക്രി ലോ 370 പത്രപ്രവര്‍ത്തകന്‍ ലംഘിച്ചുവെന്നാണ് ആരോപണം. അധികാരികള്‍ വളരെ മോശമായിട്ടാണ് തന്നോട് പെരുമാറിയതെന്നും ചോദ്യം ചെയ്യല്‍ അരമണിക്കൂറോളം നീണ്ടുനിന്നുവെന്നും ആരോപണങ്ങള്‍ക്ക് കൃത്യമായ വിശദീകരണം നല്കാന്‍ തന്നെ അനുവദിച്ചില്ലെന്നും ആഡ്രിയന്‍ പറഞ്ഞു.

ഭരണകൂടത്തെവിമര്‍ശിച്ചുകൊണ്ട് സോഷ്യല്‍മീഡിയായില്‍ കുറിപ്പെഴുതി എന്നതാണ് പത്രലേഖകനെതിരെയുള്ള കുറ്റം. തനിക്ക് നിരവധി ഭീഷണികള്‍ വരുന്നുണ്ടെന്നും ആഡ്രിയന്‍ അറിയിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.