സന്യാസസഭകളില്‍ നിന്ന് പുറത്തുപോകുന്നവര്‍ക്ക് അപ്പീല്‍ നല്കുവാനുള്ള കാലാവധി നീട്ടി

വത്തിക്കാന്‍ സിറ്റി: സന്യാസസഭകളില്‍ നിന്ന് പുറത്തുപോകുന്നവര്‍ക്ക് അപ്പീല്‍ നല്‍കുന്നതിനുള്ള കാലാവധി നീട്ടി. മോത്തു പ്രോപ്രിയയിലൂടെ കാനന്‍ നിയമം പരിഷ്‌ക്കരിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കാലാവധി നീട്ടിയത്.

വ്യക്തിഗതമായ അവകാശങ്ങള്‍ സന്യാസസഭകളില്‍ സംരക്ഷിക്കപ്പെടുന്നതിന് വേണ്ടി പുറത്തുപോകുന്ന സമര്‍പ്പിതര്‍ക്ക തങ്ങളുടെ ന്യായീകരണങ്ങള്‍ അറിയിച്ചുകൊണ്ട് അപ്പീല്‍ നല്കുവാനുള്ള കാലാവധി ലത്തീന്‍ സഭകളില്‍ പത്തുദിവസത്തില്‍ നിന്ന് മുപ്പതു ദിവസമാക്കിയുംപൗരസ്ത്യസഭകളില്‍ പതിനഞ്ചു ദിവസത്തില്‍ നിന്ന് മുപ്പതു ദിവസമാക്കിയുമാണ് വിജ്്ഞാപനം ഇറക്കിയിരിക്കുന്നത്.

ലത്തീന്‍ കാനന്‍ CIC 700.പൗരസ്ത്യ കാനന്‍ നിയമം CCEO 501 എന്നിവയാണ് പരിഷ്‌ക്കരിച്ചിരിക്കുന്നത്. സമര്‍പ്പിത ജീവിതത്തില്‍ നിന്നും പുറത്തുപോകുന്ന ആളുകളുടെ അവകാശങ്ങള്‍ക്ക് കൂടുതല്‍ നിര്‍വചിക്കപ്പെട്ടതും മതിയായതുമായ സംരക്ഷണം ഉറപ്പാക്കാനും അങ്ങനെ അവരുടെ നിയമപരമായ ബുദ്ധിമുട്ടുകള്‍ അകറ്റുവാനും കഷ്ടതയുടെ നിമിഷങ്ങളില്‍ നിന്ന് മുക്തമാകാത്ത ഒരു ഘട്ടത്തില്‍ അവരെ മാനുഷികമായ പരിഗണന നല്കി സഹായിക്കുവാനുമാണ് ഈ പുതിയ നിയമപരിഷ്‌ക്കരണം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.