ഭൂമികുലുക്കം: ദേവാലയങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് വൈദികരോട് മെത്രാന്മാര്‍


മനില: അടുത്തയിടെ നടന്ന ഭൂമികുലുക്കങ്ങളുടെ പശ്ചാത്തലത്തില്‍ ഫിലിപ്പൈന്‍സിലെ ദേവാലയങ്ങളുടെ കെട്ടിടനിര്‍മ്മിതിയും കെട്ടുറപ്പും സുരക്ഷിതത്വവും ഉറപ്പുവരുത്തണമെന്ന് ഇടവക വൈദികരോട് മെത്രാന്മാര്‍ ആവശ്യപ്പെട്ടു. ഏപ്രില്‍ 22, 23 ദിവസങ്ങളിലുണ്ടായ ഭൂമികുലുക്കത്തില്‍ 6.1, 6.4 എന്ന തോതിലാണ് ഭൂകമ്പം തിട്ടപ്പെടുത്തിയത്.

ഇരുപതോളം പേര്‍ കൊല്ലപ്പെടുകയും അതിലേറെ ആളുകളെ കാണാതാകുകയും ചെയ്തിട്ടുണ്ട്. ഇടവക ഹാളുകള്‍, സ്‌കൂളുകള്‍, പാരീഷ് റെക്ടറികള്‍ എന്നിവ പരിശോധിക്കണമെന്നും ഉചിതമായ നടപടികള്‍ കൈക്കൊള്ളണമെന്നും വൈദികരോട് മനില അതിരൂപത ചാന്‍സിലര്‍ ഫാ. റെജിനാള്‍ഡ് ആവശ്യപ്പെട്ടു.

പല രൂപതകളിലെയും ദേവാലയങ്ങള്‍ക്ക് സാരമായ പരിക്ക്പറ്റിയിട്ടുണ്ട്. എങ്കിലും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാകാത്തതില്‍ ദൈവത്തിന് നന്ദി പറയുന്നു. ബാലഗ്ന രൂപതാധ്യക്ഷന്‍ ബിഷപ് റൂപെര്‍ട്ടോ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.