എടത്വാ തിരുനാളിന് നാളെ കൊടിയേറും


ആലപ്പുഴ: എടത്വാ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയിലെ തിരുനാളിന് നാളെ കൊടിയേറും. മെയ് 14 ന് ആണ് എട്ടാമിടം. മെയ് മൂന്നിന് തിരുസ്വരൂപപ്രതിഷ്ഠ നടക്കും.

മുഖ്യതിരുനാള്‍ ദിനമായ മെയ് ഏഴിന് രാവിലെ ആറു മണിക്ക് ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ ബിഷപ് മാര്‍ തോമസ് തറയിലും വൈകുന്നേരം മൂന്നിന് പാളയം കോട്ട രൂപതാധ്യക്ഷന്‍ ഡോ ജൂഡ് പോള്‍ രാജും വിശുദ്ധബലി അര്‍പ്പിക്കും.

ഇരുപത് ലക്ഷത്തോളം പേര്‍ തിരുനാളിനെത്തുമെന്നാണ് പ്രതീക്ഷ. പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് ഇത്തവണയും ഉണ്ടാവില്ല. പരിസ്ഥിതി സൗഹൃദപരമായിട്ടായിരിക്കും തിരുനാള്‍ ആഘോഷങ്ങള്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.