എടത്വാ തിരുനാള്‍ ഇന്ന്, എട്ടാമിടം മെയ് 14 ന്


എടത്വ: സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പ്രധാന തിരുനാള്‍ ഇന്ന് നടക്കും. വൈകുന്നേരം നാലിന് ചരിത്രപ്രസിദ്ധമായ പ്രദക്ഷിണം. ഉച്ചകഴിഞ്ഞ് മൂന്നിന് പാളയംകോട്ട രൂപത മെത്രാന്‍ മാര്‍ ജൂഡ് പോള്‍ രാജിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന.

മെയ് 14 ന് എട്ടാമിടം ആചരിക്കും. കുരിശടി ചുറ്റി പ്രദക്ഷിണം പള്ളിയില്‍ മടങ്ങിയെത്തുന്നതോടെ കൊടിയിറങ്ങും. രാത്രി ഒമ്പതിന് തിരുസ്വരൂപം നടയില്‍ പ്രതിഷ്ഠിക്കുന്നതോടെ ഈ വര്‍ഷത്തെ തിരുനാളിന് സമാപനം കുറിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.