ഈജിപ്ത്: കുരിശു നീക്കം ചെയ്യാത്തതിന് ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം

ഈജിപ്ത്: കുരിശു നീക്കം ചെയ്യാത്തതിന് ഈജിപ്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരുടെയും സഹപാഠികളുടെയും പക്കല്‍ നിന്ന് കൊടിയ മര്‍ദ്ദനം. ഇന്റര്‍നാഷനല്‍ ക്രിസ്ത്യന്‍ കണ്‍സേണാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈജിപ്തിലെ കോപ്റ്റിക് കമ്മ്യൂണിറ്റിയിലെ വിശ്വാസികള്‍ ക്രൂശിതരൂപം ടാറ്റൂ ചെയ്യുകയും ബ്രേസ് ലെറ്റ്. നെക്ക് ലേസ് എന്നിവയുടെ ഭാഗമായി കുരിശുരൂപം ധരിക്കുകയും ചെയ്യാറുണ്ട്.

ഇപ്രകാരം അണിഞ്ഞിരിക്കുന്ന ആഭരണങ്ങളില്‍ നിന്ന് കുരിശുരൂപം നീക്കം ചെയ്യണമെന്നാണ് ഇസ്ബാത്ത് ബെഷ്രിയിലെ അല്‍ തഹ്‌റ സ്‌കൂളിലെ ഹെ്ഡ്മാസ്റ്റര്‍ ഉത്തരവിട്ടിരിക്കുന്നത്. എന്നാല്‍ ചില കോപ്റ്റിക് ക്രിസ്ത്യന്‍ കുട്ടികള്‍ ഇക്കാര്യത്തില്‍ വിസമ്മതം രേഖപ്പെടുത്തി. ഈ വിദ്യാര്‍ത്ഥികളെ അധ്യാപകരും സഹപാഠികളും ചേര്‍ന്ന് മര്‍ദ്ദിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

ഈ വിവരം വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ വിദ്യാഭ്യാസവകുപ്പ് അധികൃതരെ അറിയിച്ചുവെങ്കിലും അവരെന്തെങ്കിലും നടപടികള്‍ക്ക് മുതിര്‍ന്നതായി അറിയില്ലെന്നും വാര്‍ത്തയില്‍ പറയുന്നു.

ഈജിപ്തിലെ പത്തുശതമാനം മാത്രമാണ് കോപ്റ്റിക് ക്രൈസ്തവരുള്ളത്. ആദ്യ നൂറ്റാണ്ടില്‍ തന്നെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരാണ് ഇവര്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.