എറണാകുളം- അങ്കമാലി അതിരൂപത; ഏകീകൃത കുര്‍ബാനയര്‍പ്പണത്തിന് സന്നദ്ധത അറിയിക്കുന്നവര്‍ക്ക് മാത്രം പൗരോഹിത്യസ്വീകരണം

എറണാകുളം: എറണാകുളം-അങ്കമാലി അതിരൂപതയില്‍ പൗരോഹിത്യം സ്വീകരിക്കുന്ന ഡീക്കന്മാര്‍ ഏകീകൃത കുര്‍ബാനയര്‍പ്പണത്തിന് സന്നദ്ധത അറിയിക്കണമെന്നും അ്ങ്ങനെയുള്ളവര്‍ക്ക് മാത്രമാണ് പൗരോഹിത്യസ്വീകരണത്തിനുള്ള അനുമതി നല്കുകയുള്ളൂവെന്നും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്.

ഏകീകൃത കുര്‍ബാനയര്‍പ്പണത്തിന് തയ്യാറാണെന്ന് രേഖാമൂലം ഡീക്കന്മാര്‍ എഴുതി നല്കണം. ഈ നിര്‍ദ്ദേശം അതിരൂപതയിലെയും സന്യാസസമൂഹങ്ങളിലെയും ഡീക്കന്മാര്‍ക്കാണ് ബാധകമായിരിക്കുന്നത്. അതിരൂപത കൂരിയ, അതിരൂപതയിലെ ഡീക്കന്മാര്‍, മെത്രാന്മാര്‍, സന്യാസസമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാര്‍ തുടങ്ങിയവര്‍ക്ക് ഇത് സംബന്ധിച്ച് മാര്‍ താഴത്ത് കത്ത് നല്കി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.