Thursday, June 12, 2025
spot_img
More

    ഏകാന്തത അനുഭവപ്പെടുമ്പോള്‍ കൊച്ചുത്രേസ്യ തന്നോട് തന്നെ പറഞ്ഞിരുന്ന വാചകം ഏതാണെന്ന് അറിയാമോ?

    കൊച്ചുത്രേസ്യ അഥവാ ലിസ്യൂവിലെ സെന്റ് തെരേസയുടെ ജീവിതം ഒരിക്കലും എളുപ്പമുള്ള ഒന്നായിരുന്നില്ല. സ്‌നേഹസമ്പന്നരായ കുടുംബാംഗങ്ങള്‍ ഉള്ളപ്പോള്‍തന്നെ തെരേസയുടെ ജീവിതം വളരെ സങ്കീര്‍ണ്ണമായിരുന്നു. ഏകാന്തതയും വിഷാദവും അവളെ പലപ്പോഴും മഥിച്ചു. ചെറുപ്പത്തിലേ അമ്മ നഷ്ടപ്പെട്ടത് അവളുടെ വിഷാദത്തെ വര്‍ദ്ധിപ്പിച്ചു.

    അധികംസുഹൃത്തുക്കളാരും അവള്‍ക്കുണ്ടായിരുന്നില്ല. ഈശോയായിരുന്നു അവളുടെ അടുത്ത സുഹൃത്ത്. തന്റെ ലജ്ജാശീലം സുഹൃ്ത്തുക്കളെ ഉണ്ടാക്കുന്നതില്‍നിന്ന് തെരേസയെ പിറകോട്ട് വലിച്ചിരുന്നു.

    വിശുദ്ധനായ പിതാവായിരുന്നു തെരേസയ്ക്കുണ്ടായിരുന്നത്. മാര്‍ട്ടിന്‍. മാര്‍ട്ടിന്‍ തന്നെ പഠിപ്പിച്ച ഒരു വാചകം എപ്പോഴും തെരേസ ഓര്‍മ്മിച്ചിരുന്നു. ലോകം ഒരു വീടുപോലെയല്ല കപ്പല്‍ പോലെയാണ് എന്നതായിരുന്നു ആ വാചകം.

    പിന്നീട് ജീവിതത്തിലെ നിരാശാജനകമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴെല്ലാം തെരേസ സ്വയം പറഞ്ഞിരുന്നതും ഇതുതന്നെയായിരുന്നു.
    ലോകം ഒരു കപ്പല്‍ കണക്കെയാണ്, വീടല്ല.

    എന്താണ് ഇതിന്റെ അര്‍ത്ഥം? നമുക്കറിയാം കപ്പല്‍ സഞ്ചരിച്ചുകൊണ്ടേയിരിക്കും. വീടാകട്ടെ സ്ഥിരമാണ്. ജീവിതത്തിലെ പ്രയാസങ്ങളും സങ്കടങ്ങളുമെല്ലാം മാറിമറിഞ്ഞുകൊണ്ടിരിക്കും. നാം ഇപ്പോള്‍ കടന്നുപോകുന്ന പ്രശ്‌നങ്ങള്‍ ഏതുമായിരുന്നു കൊള്ളട്ടെ നമുക്കും തെരേസയെ പോലെ പറയാം ലോകം ഒരു കപ്പല്‍ കണക്കെയാണ് വീടല്ല.
    ഈ വാക്യം നമ്മെ ആശ്വസിപ്പിക്കട്ടെ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!