എത്യോപ്യന്‍ ഗവണ്‍മെന്റ് സലേഷ്യന്‍ വൈദികരെ അറസ്റ്റ് ചെയ്തു

അഡിസ് അബാബ: സലേഷ്യന്‍ വൈദികരും ബ്രദേഴ്‌സും ജോലിക്കാരും ഉള്‍പ്പെടെ 17 പേരെ ഡോണ്‍ബോസ്‌ക്കോ സ്ഥാപനത്തില്‍ നിന്ന് എത്യോപ്യന്‍ ഫോഴ്‌സ് അറസ്റ്റ് ചെയ്തു. പ്രൊവിന്‍ഷ്യാല്‍ സുപ്പീരിയര്‍ ഉള്‍പ്പടെയുളളവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

എല്ലാവരെയും അജ്ഞാത കേന്ദ്രത്തിലേക്കാണ് കൊണ്ടുപോയിരിക്കുന്നത്. സാഹചര്യം വളരെ നിര്‍ണ്ണായകമാണ്. സമാധാനത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ് ഞങ്ങള്‍. പേരുവെളിപെടുത്താത്ത സലേഷ്യന്‍ പ്രതിനിധിയെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്ഥാപനത്തില്‍ റെയ്ഡ് നടത്തുകയും ചെയ്തു. വൈദികര്‍ക്ക് നേരെ സാമ്പത്തികകുറ്റമാണ് ചുമത്തിയിരിക്കുന്നത്.

1975 മുതല്‍ എത്യോപ്യ കേന്ദ്രീകരിച്ച് മിഷന്‍ പ്രവര്‍ത്തനം നടത്തുകയാണ് സലേഷ്യന്‍ സഭ. 100 അംഗങ്ങള്‍ 14 ഹൗസുകളിലായി ഇവിടെ സേവനനിരതരാണ്. സ്‌കൂളുകളും വൊക്കേഷനല്‍ ട്രെയിനിംങ് സെന്ററുകളും തെരുവുകുട്ടികളുടെ പുനരധിവാസവുമാണ് പ്രധാന പ്രവര്‍ത്തനമേഖലകള്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.