ദിവ്യകാരുണ്യം കത്തിക്കുമെന്ന് അബോര്‍ഷന്‍ അനുകൂലികളുടെ ഭീഷണി

വിശുദ്ധ കുര്‍ബാന തടസ്സപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയതിന് പിന്നാലെ ഇപ്പോഴിതാ അബോര്‍ഷന്‍ അനുകൂലികളുടെ പുതിയ ഭീഷണി. ദിവ്യകാരുണ്യം കത്തിക്കുമെന്നാണ് ഭീഷണി.

അബോര്‍ഷന്‍ അനുകൂലികളുടെ മാനസാന്തരത്തിന് വേണ്ടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുമെന്ന് പറഞ്ഞ ഒരാളുടെ കുറിപ്പിനോടുള്ള പ്രതികരണമായിട്ടാണ് ട്വിറ്ററിലൂടെ പ്രോ അബോര്‍ഷന്‍ ഗ്രൂപ്പ് റൂത്ത് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

മദേഴ്‌സ് ഡേയോട് അനുബന്ധിച്ച് അമേരിക്കയിലെ വിവിധ പള്ളികളിലെ വിശുദ്ധ കുര്‍ബാനകള്‍ തടസപ്പെടുത്തുമെന്ന് പ്രോ അബോര്‍ഷന്‍ ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. അതുപോലെ പല സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.

ഇതിന് പുറമെയാണ് ദിവ്യകാരുണ്യത്തിന് എതിരെയുള്ള ആക്രമണഭീഷണി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.