ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങളോ ? കുരുക്കുകളഴിക്കുന്ന മാതാവിനോട് പ്രാര്‍ത്ഥിക്കൂ

മുന്നൂറിലധികം വര്‍ഷങ്ങളായി പ്രചാരത്തിലുള്ള ഒരു പ്രാര്‍ത്ഥനയാണ് കുരുക്കുകളഴിക്കുന്ന മാതാവിനോടുള്ളത്. മാതാവിന്റെ മാധ്യസ്ഥശക്തിയുടെ ഫലങ്ങള്‍ വഴിയാണ് ഈ പ്രാര്‍ത്ഥന പ്രചാരം നേടിയത്. ദാമ്പത്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏറ്റവും ശക്തിയുള്ള പ്രാര്‍ത്ഥനകളിലൊന്നായിട്ടാണ് ഇത് കരുതപ്പെടുന്നത്.

കാരണം ഈ പ്രാര്‍ത്ഥനയുടെ രൂപീകരണത്തിന് ഇടയാക്കിയത് അത്തരമൊരു പ്രശ്‌നമായിരുന്നു. ജര്‍മ്മന്‍കാരനായ വോള്‍ഫ്ഗാങും വൈദികനായ ജേക്കബ് റെമുമാണ് ഇതിലെ കഥാപാത്രങ്ങള്‍. വോള്‍ഫിന്റെ കുടുംബജീവിതം ചില പ്രതിസന്ധികളിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരുന്ന സമയമായിരുന്നു അത്.

ജീവിതപങ്കാളി സോഫിയുമായിട്ടുള്ള പ്രശ്‌നങ്ങളായിരുന്നു അവ. വോള്‍ഫ് ഇവയെല്ലാം ഫാ. ജേക്കബിനോട് പങ്കുവയക്കുകയും ഇരുവരും ഈ പ്രത്യേകനിയോഗത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

ഒരുദിവസം വോള്‍ഫിന്റെ വെഡിങ് റിബണെടുത്ത് വൈദികന്‍ മഞ്ഞുമാതാവിന്റെ ചിത്രത്തില്‍ ചേര്‍ത്തുവച്ച് ഇങ്ങനെ പ്രാര്‍ത്ഥിച്ചുവത്രെ, വോള്‍ഫ് ഗാങ്ങിന്‍റെ ദാമ്പത്യപ്രശ്‌നങ്ങളുടെ കെട്ടുകള്‍ അഴിയട്ടെ. അതിന് ശേഷം അവര്‍ നോക്കിയപ്പോള്‍ റിബണ്‍ തൂവെള്ള നിറത്തിലായത്രെ. വോള്‍ഫിന്റെയും സോഫിയുടെയും ദാമ്പത്യജീവിതം സുഗമമായി മുന്നോട്ടുപോകുകയും ചെയ്തു, ഇതില്‍ന ിന്നാണ് ദാമ്പത്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശക്തിയുള്ള പ്രാര്‍ത്ഥനയായി കുരുക്കുകളഴിക്കുന്ന മാതാവിനോടുള്ള പ്രാര്‍ത്ഥന മാറിയത്.

ആ പ്രാര്‍ത്ഥന ചുവടെ ചേര്‍ക്കുന്നു.

കന്യകാമറിയമേ,സ്നേഹവും കരുണയും നിറഞ്ഞ ഹൃദയവും മക്കളുടെ സഹായത്തിനായി എപ്പോഴും കർമ്മനിരതമാകുന്ന കൈകളും ഉള്ള മാതാവേ ,എന്‍റെ ജീവിതത്തിലെ കുരുക്കുകളെ നിൻറ്റെ കരുണ നിറഞ്ഞ കണ്ണുകളാൽ കടാക്ഷിക്കണമേ നിന്‍റെ കൈകൾക്ക് അഴിക്കാനാവാത്ത കുരുക്കുകളില്ലലോ കരുത്തറ്റ മാതാവേ ,നിന്‍റെ കൃപയാലും നിന്‍റെ മകനും എന്‍റെ വിമോചകനുമായ ഈശോയുടെ പക്കലുള്ള നിന്‍റെ മദ്ധ്യസ്ഥശക്തിയാലും ഈ കുരുക്ക് നീ കൈയിലെടുക്കണമേ.

                                   [ഇവിടെ ആവശ്യം പറയുക]

ദൈവമഹത്വത്തിനായി ഈ കുരുക്ക്‌ എന്നേയ്ക്കുമായി അഴിച്ചുകളയേണമേ . അമ്മേ, എന്‍റെ ഈ അപേക്ഷ കേൾക്കേണമേ, വഴി നടത്തേണമേ,സംരക്ഷിക്കണമേ.

                                                                                                    ആമ്മേൻ .



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
2 Comments
  1. Justin Thomas says

    Please Pray for getting a job immediately.I applied before 7months and waiting for visa.Submitted 1.20 lakhRS.before 7months.Please pray

  2. Manju. with Shijo says

    പരിശുദ്ധ . ദൈവമാതാവെ എന്റെ ദാമ്പത്യെ ജീവിതത്തിെലെ കുരുങ്ങി കിടക്കുന്ന കെട്ടുകൾ അഴിച്ച് തരണെമെ അമ്മേ . ഏറ്റവും പരിശുദ്ധിയൊെടെ ജീവിക്കാൻ ഞങ്ങെളെ സഹായിക്കെണെ അമ്മേ . ആമ്മേൻ :-

Leave A Reply

Your email address will not be published.