ഫാ. ബാബു പാണാട്ടുപറമ്പില്‍ സാന്താ അനസ്ത്യാസിയ മൈനര്‍ ബസിലിക്കയുടെ റെക്ടര്‍

റോം: സീറോമലബാര്‍ സഭയ്ക്ക് റോം രൂപത കൈമാറിയ സാന്താ അനസ്ത്യാസിയ മൈനര്‍ ബസിലിക്കയുടെ റെക്ടറായി ഫാ. ബാബു പാണാട്ടുപറമ്പില്‍ നിയമിതനായി. റോം രൂപതയില്‍ താമസിക്കുന്ന സീറോ മലബാര്‍ സഭാംഗങ്ങളുടെ ചാപ്ലയിന്റെ ചുമതലയും ഇദ്ദേഹത്തിനുണ്ട്.

തൃശൂര്‍ അതിരൂപതാംഗമാണ്.
1963 ല്‍ പുതുക്കാടാണ് ഫാ. ബാബുവിന്റെ ജനനം. 1981 ല്‍ തൃശൂര്‍ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. 1990 ല്‍ വൈദികനായി. അതിരൂപത യുത്ത് ഡയറക്ടര്‍, മേരി മാതാ മേജര്‍ സെമിനാരി റെക്ടര്‍, തുടങ്ങിയ വിവിധ നിലകളില്‍ ശുശ്രൂഷ ചെയ്തിട്ടുണ്ട്.

ജൂലൈ 18 നാണ് സാന്താ അനസ്ത്യാസിയ മൈനര്‍ ബസിലിക്ക സീറോ മലബാര്‍ സഭയ്ക്ക് റോം കൈമാറിയത്. സീറോ മലബാര്‍ സഭാംഗങ്ങളുടെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടിയായിരുന്നു ഇത്.

സെപ്തംബര്‍ ഒന്നിന് ഇദ്ദേഹം പുതിയ ചുമതലയേറ്റെടുക്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.