വീണ്ടും ഫുലാനികളുടെ ക്രൈസ്തവ വേട്ട, നാലു കൊലപാതകങ്ങള്‍, 36 വീടുകള്‍ക്ക് നേരെ ആക്രമണം

നൈജീരിയ: ക്രൈസ്തവര്‍ക്ക് നേരെയുള്ള ഫുലാനി ഹെര്‍ഡ്‌സ്‌മെന്നിന്റെ വേട്ടയാടലും കൊലപാതകപരമ്പരകളും തുടര്‍ക്കഥയാകുന്നു.

ഏറ്റവും പുതിയ വാര്‍ത്ത അനുസരിച്ച് ഫുലാനികള്‍ 36 വീടുകള്‍ തകര്‍ക്കുകയും നാലു ക്രൈസ്തവരെ കൊലപ്പെടുത്തുകയും ചെയ്തു. ഞായറാഴ്ചയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നൈജീരിയായിലെ കാഡുന സ്റ്റേറ്റിലെ കാര്‍ഷികഗ്രാമമായ ഉന്‍ഗുവാന്‍ മാഗാജിയിലാണ് അക്രമം നടന്നത്. നൂറോളം ഫുലാനികളാണ് ക്രൈസ്തവരുടെ വീടുകള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. അവര്‍ വീടുകള്‍ അഗ്നിക്കിരയാക്കുകയും ഗ്രാമവാസികളെ ആക്രമിക്കുകയും ചെയ്തു.

ഉന്‍ഗുവാന്‍ മാഗാജിക്ക് നേരെ ആദ്യം നടക്കുന്ന ഭീകരാക്രമണമല്ല ഇതെന്നാണ് വാര്‍ത്ത പറയുന്നത്. 2015 ല്‍ നടന്ന ഫുലാനികളുടെ ആക്രമണത്തില്‍ 37 പേരാണ് കൊല്ലപ്പെട്ടത്.

നൈജീരിയായില്‍ ഫുലാനികളുടെ ആക്രമണത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നത്. 2015 മുതല്‍ 11,500 ക്രൈസ്തവരാണ് ഫുലാനികളാല്‍ കൊല ചെയ്യപ്പെട്ടിരിക്കുന്നത് എന്നാണ് ഏകദേശ കണക്ക്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.