സ്വവര്‍ഗ്ഗദമ്പതികള്‍ക്കുള്ള ആശീര്‍വാദം: കത്തോലിക്കാ മെത്രാന്മാര്‍ രണ്ടുതട്ടിലേക്ക്

സ്വവര്‍ഗ്ഗദമ്പതികള്‍ക്ക് ആശീര്‍വാദം നല്കാം എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് കത്തോലിക്കസഭയിലെ മെത്രാന്മാര്‍ ചേരിതിരിയുന്നു. മാര്‍പാപ്പയുടെ പ്രഖ്യാപനത്തെ പിന്തുണയ്ക്കുന്നവരും എതിര്‍ക്കുന്നവരും എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്.

ചില മെത്രാന്മാര്‍ പാപ്പായുടെ ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുണ്ട്. വേറെ ചിലരാകട്ടെ നിശിതമായി വിമര്‍ശിക്കുന്നു. ഓസ്ട്രിയ,ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ മെത്രാന്മാരാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തോട് ക്രിയാത്മകമായി പ്രതികരിച്ചിരിക്കുന്നത്.

സ്വവര്‍ഗ്ഗ ദമ്പതികളെ ആശീര്‍വദിക്കുന്ന കാര്യത്തില്‍ വിസമ്മതിക്കരുതെന്ന് ഓസ്ട്രിയായിലെയും ജര്‍മ്മനിയിലെയും മെത്രാന്മാര്‍ വൈദികര്‍ക്ക് നിര്‍ദ്ദേശം നല്കുമ്പോള്‍ കസഖ്സ്ഥാന്‍, മാലാവി, സാംബിയ തുടങ്ങിയവയിലെ മെത്രാന്മാര്‍ ഈ പ്രഖ്യാപനത്തോട് ശക്തമായ നിലപാടാണ് എടുത്തിരിക്കുന്നത്.

ഭൂരിപക്ഷം മെത്രാന്മാരും പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുമ്പോഴും ഈ പ്രഖ്യാപനം തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും സ്വവര്‍ഗ്ഗരതിയോടുള്ളസഭയുടെ നിലപാടില്‍ മാറ്റമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.സ്വവര്‍ഗ്ഗദമ്പതികളെ ആശീര്‍വദിക്കുന്നത് വലിയൊരു തിന്മയാണെന്നും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഇതുവഴിയുണ്ടാകുമെന്നും കസഖിസ്ഥാനിലെ മെത്രാന്മാര്‍ ആവര്‍ത്തിക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.