ഘാനായില്‍ നിന്നുള്ള പുതിയ കര്‍ദിനാള്‍ ദിവംഗതനായി

റോം: ഘാനായില്‍ നിന്നുള്ള കര്‍ദിനാള്‍ റിച്ചാര്‍ഡ് ബാവോബര്‍ ദിവംഗതനായി.ഹൃദ്രോഗബാധിതനായിരുന്നു.ഞായറാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. 63 വയസായിരുന്നു.

പുതുതായി കര്‍ദിനാള്‍ സംഘത്തിലേക്ക് മാര്‍പാപ്പ ഉയര്‍ത്തിയവരില്‍ ഒരാളായിരുന്നു ഇദ്ദേഹം.

പക്ഷേ ഓഗസ്റ്റ്27 ന് നടന്ന കര്‍ദിനാള്‍മാരുടെ അഭിഷേകച്ചടങ്ങില്‍ ഇദ്ദേഹത്തിന് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ചടങ്ങില്‍ പങ്കെടുക്കാന്‍ റോമിലേക്ക് വരുന്ന വഴിക്ക് അദ്ദേഹം രോഗബാധിതനാവുകയും ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

ഓഗസ്റ്റ് 26 മുതല്‍ ഒക്ടോബര്‍ 15 വരെ സാന്റോ സ്പിരിറ്റോ ഹോസ്പിറ്റലിലായിരുന്ന ഇദ്ദേഹത്തെ പി്ന്നീട് ജെമ്മെലി പോളിക്ലീനിക്ക് ആന്റ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് വിദഗ്ദചികിത്സയ്ക്കായി മാറ്റുകയായിരുന്നു. നവംബര്‍ 18 ന് ഇദ്ദേഹത്തെ ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു.

വൈറ്റ് ഫാദേഴ്‌സ് കമ്മ്യൂണിറ്റിയിലെ അംഗമായിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.