ദൈവത്തിന്റെ കരം എന്റെ മേലുണ്ട് എന്ന് പറയാന്‍ കഴിയുന്നുണ്ടോ?

ദൈവത്തില്‍ നിന്ന് നാം എന്തുമാത്രം അകലെയാണ് അല്ലേ? ശരിയാണ് ബാഹ്യമായ ചില ഭക്ത്യാനുഷ്ഠാനങ്ങളില്‍ നാം വേണ്ടതിലുമധികം മുഴുകാറുണ്ട്. പക്ഷേ ആത്മീയമായി നാം ദൈവത്തോട് അടുത്താണോ..അവിടുന്ന് നമ്മുടെ അരികിലുണ്ടോ.. ദൈവാവബോധത്തില്‍ വളര്‍ന്നുകഴിയുമ്പോള്‍ മാത്രമേ നമുക്ക് അത്തരമൊരു അനുഭവത്തിലേക്ക് കടക്കാനാവൂ. ദൈവം നമ്മെ ഓരോ നിമിഷവും പരിശോധിച്ചറിയുന്നു. നമ്മുടെ നെടുവീര്‍പ്പുകള്‍, വിചാരങ്ങള്‍, വാക്കുകള്‍ എല്ലാം നമ്മെക്കാള്‍ മുന്നേ ദൈവം അറിയുന്നു. ഇത്തരമൊരു തിരിച്ചറിവ് ലഭിച്ച വ്യക്തിയായിരുന്നു സങ്കീര്‍ത്തനകാരന്‍. അതുകൊണ്ടാണ് സങ്കീര്‍ത്തനം 139: 1-5 വരെയുള്ള വാക്യങ്ങളില്‍ നാം ഇങ്ങനെ വായിക്കുന്നത്.

കര്‍ത്താവേ അവിടുന്ന് എന്നെ പരിശോധിച്ചറിഞ്ഞിരിക്കുന്നു. ഞാന്‍ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും അവിടുന്ന് അറിയുന്നു. എന്റെ വിചാരങ്ങള്‍ അവിടുന്ന് അകലെ നിന്ന് മനസ്സിലാക്കുന്നു. എന്റെ നടപ്പും കിടപ്പും അങ്ങ് പരിശോധിച്ചറിയുന്നു. എന്റെ മാര്‍ഗ്ഗങ്ങള്‍ അങ്ങേക്ക് നന്നായറിയാം. ഒരു വാക്ക് എന്റെ നാവിലെത്തുന്നതിന് മുമ്പതന്നെ കര്‍ത്താവേ അത് അവിടുന്ന് അറിയുന്നു. മുന്‍പിലും പിന്‍പിലും അവിടുന്ന് എനിക്ക കാവല്‍നില്ക്കുന്നു. അവിടുത്തെ കരം എന്റെ മേലുണ്ട്.

ഇത്തരമൊരു അനുഭവത്തിലേക്ക് നമുക്ക് കടന്നു വരാം. ദൈവത്തിന്റെ കരം എപ്പോഴും എന്റെ മേലുണ്ട് എന്ന് നമുക്ക് നമ്മോട് തന്നെ ഏറ്റുപറയാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.